05:06am 13 July 2026
NEWS
ചെങ്ങന്നൂർ കേന്ദ്രമാക്കി ഇടനാട് ജില്ല രൂപീകരണം സംബന്ധിച്ച് ഗവണ്മെന്റ് നടപടികൾ സ്വീകരിക്കണമെന്ന് കേരള കോൺഗ്രസ്‌
12/07/2026  07:48 PM IST
nila
 ചെങ്ങന്നൂർ കേന്ദ്രമാക്കി ഇടനാട് ജില്ല രൂപീകരണം സംബന്ധിച്ച് ഗവണ്മെന്റ് നടപടികൾ സ്വീകരിക്കണമെന്ന് കേരള കോൺഗ്രസ്‌

ചെങ്ങന്നൂർ : മദ്ധ്യ തിരുവിതാകൂറിലെ  ജനങ്ങൾ ദീർഘകാലങ്ങളായി ആവശ്യപ്പെടുന്ന ചെങ്ങന്നൂർ കേന്ദ്രമാക്കി ഇടനാട് ജില്ല രൂപീകരണം സംബന്ധിച്ച് ഗവണ്മെന്റ് നടപടികൾ സ്വീകരിക്കണമെന്ന് കേരള കോൺഗ്രസ്‌ ചെങ്ങന്നൂർ നിയോജക മണ്ഡലം നേതൃയോഗം ആവശ്യപ്പെട്ടു. ആലപ്പുഴ -പത്തനംതിട്ട ജില്ലാ ആസ്ഥാനങ്ങൾക്ക് മദ്ധ്യേയുള്ള താലൂക്കുകളെ ഏകോപിപ്പിച്ചു ജില്ല രൂപീക്കരിക്കുക വഴി ചെങ്ങന്നൂരിനും സമീപ പേദേശങ്ങളിലും സമഗ്ര വികസനത്തിന്‌ വഴിയോയൊരുക്കുമെന് യോഗം അഭിപ്രായപ്പെട്ടു. ഇതിന്റ പ്രാധാന്യം മനസിലാക്കു ന്നതിനു വിവിധ രാഷ്ട്രീയ സാംസ്‌കാരിക രംഗത്തുള്ള വിദഗ്ധരെ ഉൾപ്പെടുത്തി സെമിനാറുകളും സിമ്പോസിയവും സംഘടിപ്പിക്കുന്നതിനും പൊതുജന ങ്ങളുടെ ഒപ്പു ശേഖരണം നടത്തുവാനും യോഗത്തിൽ തീരുമാനിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ്‌ ഗണേഷ് പുലിയൂരിന്റെ അധ്യക്ഷതയിൽ കണ്ണാട്ട് ബിൽഡിങ്ങിൽ ചേർന്ന യോഗം സംസ്ഥാന വൈസ് ചെയർമാൻ രാജൻ കണ്ണാട്ട് ഉത്ഘാടനം ചെയ്തു. ജൂണി കുതിരവട്ടം, ഡോ. ഷിബു ഉമ്മൻ,കെ വി വർഗീസ്, അനിൽ നാടാവള്ളിൽ , ഈപ്പൻ നൈനാൻ, ജോസ് പൂവനേത്ത് ,
,ശരത് ചന്ദ്രൻ, റെജി ജോൺ, മോൻസി കുതിരവട്ടം എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img